ബിജെപി കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

Share this News


ബിജെപി കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ വാതക ശ്മശാനം  പ്രാവർത്തികമാക്കുന്നതിന് വേണ്ടി പ്രതിഷേധ സമരം നടത്തി.പഞ്ചായത്തിൻ്റെ മുന്നിൽ പ്രവർത്തകർ റീത്ത് സമർപ്പിച്ചു. ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ്  പി.വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു.
ബിജെപിപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി ബാബു പൂക്കാട്ടിരി ,
ജില്ലാ വൈ. പ്രസിഡന്റ് സി.എസ്. ദാസ്, മണ്ഡലം ജന:സെക്രട്ടറി  എൻ. കൃഷ്ണകുമാർ, കൃഷ്ണപ്രദാപ്, മോഹനൻ കല്ലേപ്പുള്ളി,
സുനിൽകുമാർ, വി.ഭവദാസ് , നിത്യാമനോജ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F7An5xCcR1M2nINxPmNSd2


Share this News
error: Content is protected !!