Share this News

കണ്ണമ്പ്ര കാരപ്പൊറ്റ 1,2 വാർഡുകളിൽ തെരുവുനായ ശല്യം രൂക്ഷമായി
കൊണ്ടിരിക്കുന്നു സ്കൂൾ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും തെരുവുനായ ശല്യം ഭീതിപരത്തുന്നു. അമ്പതോളം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി കണ്ണമ്പ്ര മൃഗാശുപത്രി ഡോക്ടറിനും കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും കുന്നംകാട് മൻസൂർ നൽകി. പ്രദേശവാസികൾ പേരെഴുതി ഒപ്പോടു കൂടിയാണ് പരാതി നൽകിയത്. ഇതിന് എത്രയും ഉടൻ ശാശ്വത പരിഹാരം കാണമെന്ന് പ്രാദേശവാസികൾ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw



Share this News