
ഞാങ്ങാട്ടിരി എ.യു.പി. സ്‌കൂളിലെ നവീകരിച്ച ലൈബ്രറി നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനാ വസന്തം പദ്ധതിയുള്‍പ്പെടെ വിവിധപദ്ധതികളില്‍ നിന്ന് സമാഹരിച്ച 2000 ത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും, അധ്യാപകരും ചേര്‍ന്ന് കൂടുതലല്‍ പുസ്തകങ്ങള്‍ സമാഹരിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലെ ചെറിയ വായനാമുറിയില്‍ നിന്നും മാറി, കുട്ടികള്‍ക്ക് ഇരുന്നു വായിക്കാനും സര്‍ഗ്ഗാത്മകത വളര്‍ത്താനും വിപുലമായ രീതിയില്‍ സൗകര്യങ്ങളോടുകൂടിയാണ് ലൈബ്രറി നവീകരിച്ചത്.

പരിപാടിയോടനുബന്ധിച്ച് വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. കഴിഞ്ഞ അധ്യായന വര്‍ഷം സ്‌കൂളില്‍ നിന്നും എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനവും സ്പീക്കര്‍ നിര്‍വഹിച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ അദ്ധ്യക്ഷയായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ബിന്ദു, ജനപ്രതിനിധികള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എന്നവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw