
കൊടുവായൂർ ഗവ.ഹൈസ്‌കൂളിൽ 3 കോടി രൂപ വിനിയോഗിച്ചു നിർമിച്ച രണ്ടു നില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. മന്ത്രി വി.ശിവൻകുട്ടി 21നു രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി ഭൗതിക സാഹചര്യവും പഠന നിലവാരവും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നു 3 കോടി രൂപ വിനിയോഗിച്ചാണു കൊടുവായൂർ ഗവ. ഹൈസ്‌കൂളിൽ രണ്ടു നില കെട്ടിടം നിർമിച്ചി രിക്കുന്നത്. രണ്ടു നിലകളിലായി 6 ക്ലാസ് മുറികളും അധ്യാപകർക്കുള്ള ഒരു മുറിയും ആണു പുതിയ കെട്ടിടത്തിലുള്ളത്.
ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മൂവായിരത്തി നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണു കൊടുവായൂർ ഹയർ സെക്കൻഡറി സ്കൂൾ.
ഹൈസ്കൂൾ ക്ലാസുകൾക്കു കൂടുതൽ പ്രയോജനപ്പെടുന്നതാണു പുതിയ കെട്ടിടം. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയ ശതമാനം കാത്തു സൂക്ഷിക്കുന്ന വിദ്യാലയത്തിലെ കെട്ടിടത്തിന്റെ പരിമിതികൾ മറികടക്കാൻ പുതിയ കെട്ടിടം സഹായകമാകും. ഉദ്ഘാടന ചടങ്ങിൽ കെ.ബാബു എംഎൽഎ അധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
