Share this News

കാവശ്ശേരി കൃഷിഭവന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പെറുക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. ആലത്തൂർ കാവശ്ശേരി മരുതംപാടം
ഉന്നതിയിൽ ലക്ഷ്മി (79) ആണ് മരിച്ചത്
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം എന്ന് കരുതുന്നു
രണ്ടുമണിയോടെ സമീപത്തെ മറ്റൊരു സ്ത്രീയാണ് ഇവർ താഴെവീണു കിടക്കുന്ന നിലയിൽ കണ്ടത്.
പറമ്പിൽ വീട് പണി നടത്തുന്നതിനായി താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡിലെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പോലീസ് പറഞ്ഞു.
കാലിൽ എർത്ത് വയർ കുരങ്ങിയ നിലയിലായിരുന്നു.
ഇവരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News