
ഈ പഞ്ചായത്തിൽ റോഡുണ്ടോ? ഈ നാട്ടിൽ അധികാരികളുണ്ടോ?
എന്ന ചോദ്യവുമായാണ് കോൺഗ്രസ് പ്രതിഷേധം.
പഞ്ചായത്തിലെ പ്രധാന പാതകളായ നെന്മാറ -ഒലിപ്പാറ റോഡ്, ഗോമതി – കരിമ്പാറ റോഡ്,
പയ്യാംകോട് -വീഴ്‌ലി – കാന്തളം റോഡ് , നെന്മാറ -കോഴിക്കാട് റോഡ്,
എന്നിവയും പ്രാദേശികറോഡുകളായ മൂല- വേല മന്ദം – പായ്ക്ക പൊറ്റ റോഡ്, കുണ്ട് കാട് -പൂളയ്ക്കൽ പറമ്പ് റോഡ്,
പാളിയ മംഗലം – മുക്കൻ ചിറ റോഡ്
തുടങ്ങി മുഴുവൻ റോഡുകളും തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന LDF സർക്കാരിനും പഞ്ചായത്ത് ഭരണ സമിതിക്കുമെതിരെ അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തകർന്ന് കിടക്കുന്നഗോമതി -കരിമ്പാറ PWD റോഡിൽ വാഴ നട്ടും കുണ്ടുകാട് നിന്നും അയിലൂരിലേയ്ക്ക് പ്രതിഷേധപ്രകടനം
നടത്തിയും പ്രതിഷേധിച്ചു പ്രതിഷേധയോഗം DCC ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉത്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസി.എസ്. എം. ഷാജഹാൻ അദ്ധ്യക്ഷനായി.
നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി. കെ.വി. ഗോപാലകൃഷ്ണൻ, DCC അംഗം പ്രദീപ് നെന്മാറ, കെ.കുഞ്ഞൻ, എ. സുന്ദരൻ, വി.പി. രാജു, എസ്. കാസിം, കെ.ജി. രാഹുൽ, എ.ശിവപ്രസാദ്,ഗീതാരാജേന്ദ്രൻ , എ . ജയാന്ദൻ, വി.എം. സ്കറിയ, പി.ആർ. രാജേഷ് ,
സി.ശിവരാമൻ, എ. സുദേവൻ,
എൻ. ഉണ്ണികൃഷ്ണൻ, എം.എം. മനോജ്,
വി.വിനേഷ്, കെ.എൻ. കൃഷ്ണദാസ്, പി.വിജയൻ, കെ.ജി. കുട്ടൻ, എൻ.ജയ ഗണേഷ് ,എ. വിജു എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
