ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Share this News

വടക്കഞ്ചേരി ടി ബി പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി മന്ദ മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം കെപിസിസി അംഗം പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം ദിലീപ് അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ, ഡോക്ടർ അർസലൻ നിസാം, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, എൻ രവി, സുദേവൻ കൊട്ടേക്കാട്, ഉദയൻ കാവശ്ശേരി, ഉദയൻ പുതുക്കോട്, ഇല്യാസ് പടിഞ്ഞാറെക്കളം,റെജി കെ മാത്യു, ബാബു മാധവൻ,എ ഭാസ്കരൻ, വി സജീഷ് കുമാർ,വി എ മൊയ്തു, പി കെ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!