നെല്ലിയാമ്പതിയിലെ മുഴുവന്‍ കുടിവെള്ള  സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്തി

Share this News

മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷന്‍ നടത്തി.  നെല്ലിയാമ്പതിയിലെ പാടഗിരി, തൊട്ടേക്കാട്, രാജാക്കാട്, പുല്ലാല, ഓറിയന്റല്‍, ലിലി, നൂറടി ,പോത്തുപാറ, മീരഫ്‌ലോറ, കൂനംപാലം, ഏലം സ്റ്റോര്‍, തേനിപാടി, കൈകാട്ടി, ഓറഞ്ച് ഫാം, പുലയംപാറ, ഊത്ത്ക്കുഴി, സീതാര്‍കുണ്ട്, കോട്ടയങ്ങാട്, ചന്ദ്രാമല എന്നീ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലാണ് ക്ലോറിനേഷന്‍ നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ ആരോഗ്യം ജോയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി അഫ്‌സല്‍, എസ് ശരണ്‍റാം, വോളന്റീയര്‍മാരായ മണികണ്ഠന്‍ പുല്ലുകാട്, പ്രതീപ് രാജാക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലോറിനേഷന്‍ നടത്തിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!