ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Share this News

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളി യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തി

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യ തൊഴിലാളിയുടെ
മൃതദേഹം ഏഴാം ദിവസം കണ്ടെത്തി.
ഒറ്റപ്പാലം മീറ്റ്ന തടയണയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഒറ്റപ്പാലം ചുനങ്ങാട് പാലപ്പുറം പാറക്കൽ യൂസഫിന്റെ (58) മൃതദേഹമാണ് കൂടല്ലൂർ ജാറം കടവിന് താഴെ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മീറ്റ്ന തടയണക്ക് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ യൂസഫിനെ ഒഴുക്കിൽപ്പെട്ട്കാണാതാവുകയായിരുന്നു. അഗ്നിരക്ഷാ സേനയും, സിവിൽ ഡിഫൻസ് അംഗങ്ങളും സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടന്നു.ഇന്നലെ കൂടല്ലൂർ ജാറം കടവിന് താഴെ ഒരു മൃതദേഹം കണ്ട വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യൂസഫിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. തൃത്താല പോലിസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഒറ്റപ്പാലം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!