പൊത്തപ്പാറയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിയിലേക്കുള്ള റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു

Share this News


കരിങ്കൽ ക്വാറിയ്ക്കെതിരെ ജനകീയ പ്രതിഷേധം

ജനവാസ കേന്ദ്രത്തിൽ ആരംഭിക്കാൻ പോകുന്ന കരിങ്കൽ ക്വാറിയ്ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായി. പൊത്തപ്പാറയിലും-ചക്കുണ്ടിലും ചുവട്ടു പാടത്തുമായി നിരവധി വീടുകൾക്കും ആരാധനാലയത്തിനും സമീപം
കരിങ്കൽ ക്വാറി ആരംഭിക്കുന്നതിന് മുന്നോടിയായി കുന്നിടിച്ച് വഴി തുറക്കാൻ നടത്തിയ  നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.
വാർഡ് മെമ്പർ അമ്പിളി മോഹൻദാസിന്റെ നേതൃത്വത്തിൽ അറുപതോളം വരുന്ന നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രതിഷേധം കനത്തതോടെ വില്ലേജ് ഓഫീസറും, വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തി.രാവിലെ 11 മണിക്ക് തുടങ്ങിയ പ്രതിഷേധം ഉച്ചക്ക് 2 മണിയോടെയാണ് അവസാനിച്ചത്. ആരംഭിക്കാൻ പോകുന്ന
ക്വാറിയില്‍ നിന്ന് സമീപത്തെ വീട്ടിലേക്ക് 50 മീറ്റര്‍ മാത്രമെ ദൂരമുള്ളു. 500 മീറ്റര്‍ ചുറ്റളവില്‍ നിരവധി വീടുകളാണ് മേഖലയില്‍ ഉള്ളത്.
കുത്തനെയുള്ള പാറക്കെട്ടില്‍ ഖനനം നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയും,പൊടി ശല്യവും,വീടുകളുടെ തകർച്ചയും കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മേഖലയിൽ നിലവിൽ സ്വകാര്യവ്യക്തിയുടെ ക്രഷർ,ദേശീയ പാത നിർമാണത്തിനായി പ്രവർത്തിക്കുന്ന പി എസ് ടി റെഡി മിക്സിങ് പ്ലാന്റ് എന്നിവ നിലവിലുണ്ട്.നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് സമീപത്തെ ഒരു ക്വാറി
അടച്ച് പൂട്ടി. മാനദണ്ഡങ്ങളും പാലിക്കാതെ പകലും രാത്രിയിലും  ഇവിടേക്ക് ഭാരവാഹനങ്ങൾ എത്തുന്നതു മൂലം പാതക്കിരുവശവും,
സമീപത്തുള്ള വീടുകളിലും പൊടി വന്ന് മൂടി.ചില വീട്ടുകാര്‍ സ്ഥലം മാറിപോകേണ്ട അവസ്ഥയിലാണ്.ഇനിയും അനുമതി തേടിയ മൂന്ന് ക്വാറികൾ കൂടി പ്രവർത്തനനുമതി നേടിയാൽ ജന ജീവിതം തകരാറിലാകുമെന്ന് പൊത്തപ്പാറ-ചുവട്ടു പാടം സംയുക്ത സമര സമിതി പ്രസിഡന്റ് ജോർജ്‌ മുണ്ടയ്ക്കൽ പറഞ്ഞു.സംയുക്ത സമര സമിതി സെക്രട്ടറി ഷിബു ജോൺ,ട്രഷറർ
എബി. കെ. സേവ്യർ,ആൽബർട്ട് തൈമറ്റം,ധനീഷ് ദാമോദരൻ,അരുൺ എസ്,അജീഷ് വർഗീസ്,കുഞ്ഞുമോൻ,ജോയി, ജോസ്,മനോജ്‌ എം പി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!