ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

Share this News

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളിൽ ഒരാൾ മരിച്ചു. ശ്രീഗൗതം ആണ് മരിച്ചത്. പുഴയിൽ കാണാതായ അരുണിനായി തിരച്ചിൽ തുടരുന്നു. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാണാതായ അരുണിനുവേണ്ടി ഓവിന്റെ ഉള്ളിലേക്ക് സ്കൂ‌കൂബ സംഘം ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. ശക്തമായ ഒഴുക്ക് ഈ   ഭാഗത്തുള്ളതിനാൽ ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതിന് പിന്നാലെയാണ് സ്‌കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയത്.പത്തംഗ വിദ്യാർഥിസംഘമാണ് കോയമ്പത്തൂരിൽനിന്ന് ഇവിടെ എത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവർക്ക് അധികം ധാരണ ഉണ്ടായിരുന്നില്ല. ഇനി കണ്ടെത്താനുള്ള അരുൺ ശക്തമായ ഒഴുക്ക് ഉള്ളതുകൊണ്ട് ഓവിൽ കൂടി ഒഴുകി മറുവശത്ത് എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മറുഭാഗത്തും പരിശോധന പുരോഗമിക്കുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!