കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരിദിനം ആചരിച്ചു

Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരിദിനം ആചരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരിദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കെ.എം ജലീൽ വ്യാപാര ഭവന് മുന്നിൽ സംഘടനയുടെ പതാക ഉയർത്തി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സിജു എം.ഡി സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ബാലമുരളി, യൂനിറ്റ് വൈസ് പ്രസിഡൻ്റ് സി.പി.മോഹനൻ ,വി.എസ്.ഷംസുദ്ദീൻ, രാധ കളത്തിൽ, എ.ശ്രുതി, ഗീതു പി.ശിവൻ ,നിയാസുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. യൂണിറ്റ് ട്രഷറർ സി.എസ്.സിദ്ദിക്ക് നന്ദി പറഞ്ഞു. തുടർന്ന് വ്യാപാര ദിന സന്ദേശവുമായി ടൗണിൽ ബൈക്ക് റാലി നടത്തുകയുണ്ടായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!