Share this News

ആലത്തൂർ ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മെറ്റനോയ’ അവബോധക്ലാസ്സ് സംഘടിപ്പിച്ചു.
ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാർക്കിടയിലെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും എന്ന വിഷയത്തെ പറ്റിയുള്ള അവബോധക്ലാസ്സ് ‘മെറ്റനോയ’ സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റും ലൈഫ് സ്കിൽ ട്രെയിനറുമായ സന്ധ്യാ കൃഷ്ണൻ ക്ലാസ്സ് നയിച്ചു.ഹെഡ്മിസ്ട്രസ്സ് പി. ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ എം.ദീപ , കെ.ഫറാഷ ,അബ്ദുൾ കഫൂർ, സമ്പത്ത് കുമാർ.കെ. ബി, സൗമ്യ. ജെ (സ്കൂൾ കൗൺസിലർ ), ഷൈനി (ടീൻസ് ക്ലബ് കൺവീനർ ),ബിന്ദു, ശ്രീരാഗ (ടീൻസ് ക്ലബ് ലീഡർ )എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News