കണ്ണമ്പ്രയിൽ കനത്ത മഴയിൽ വീട് തകർന്നു വീണു

Share this News

കണ്ണമ്പ്രയിൽ മഴയിൽ വീട് തകർന്നു വീണു

കണ്ണമ്പ്ര, കാരപ്പൊറ്റ പടിഞ്ഞാമുറിയിൽ ലക്ഷ്മണൻ എന്ന ഓമനയുടെ വീടാണ് ഇന്ന് രാവിലെ മഴയത്ത് തകർന്നു വീണത്.
കാലപഴക്കമുള്ള ഓട് മേഞ്ഞ വീടാണ്. ഇന്നലെയും മിനിയാന്നുമായി തുടർന്ന് പെയ്ത കനത്ത മഴയിൽ ചുമരുകൾ നനഞ്ഞു വീട് ഒരു വശം തകർന്നു വീഴുകയായിരുന്നു എന്ന് കരുതുന്നു. രോഗവുമായി മല്ലിടുന്ന ലക്ഷ്മണൻ ഡയാലിസിസ് കഴിഞ്ഞു വന്നു വിശ്രമിക്കവേയാണ് അപകടം എന്ന് പറയപ്പെടുന്നു അടുത്ത വീട്ടിലെ ആളുകൾ സൂചന നൽകി റൂമിൽ നിന്നും മാറിയത് കൊണ്ട് ആളുകൾക്ക് പരിക്കുകൾ ഉണ്ടായിട്ടില്ല.
തുടർന്ന് പ്രദേശവാസികളായ ആളുകൾ ചേർന്നു വീണ് കിടന്ന ചുമരുകൾ മാറ്റിയാണ് മുറിക്കത്തുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകൾ ഉൾപ്പെടെ എടുത്തു മാറ്റിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!