Share this News

കനത്ത മഴ; കരിപ്പാലി പാലം വെള്ളത്തിനടിയിൽ
മഴ കനത്തതോടെ മംഗലംപുഴ കരകവിഞ്ഞൊഴുകി. കരിപ്പാലി പാലം വെള്ളത്തിനടിയിലായി. ഇന്നലെയും ഇന്നുമായി പെയ്യുന്ന അതിശക്തമായ മഴയിൽ ആണ് പുഴ കര കവിഞ്ഞൊഴുകുന്നത്. ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും വിലക്ക് ലംഘിച്ച് ഇരുചക്രവാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കുന്നത് കൂടുതൽ അപകടത്തിൽ എത്തുന്നതിനുള്ള സാഹചര്യം ഉണ്ട്. പോത്തുണ്ടി, മംഗലംഡാം തുറന്നതും മലയിൽ നിന്നുള്ള ശക്തമായ നീരോഴുക്കുമാണ് പുഴയിലെ ജലനിരപ്പ് ഉയരാൻ കാരണം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News