Share this News

പാലക്കാട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
പാലക്കാട് വടക്കന്തറയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു.റോഡരികില്‍ ഉപേക്ഷിച്ച പന്തിന്റെ രൂപത്തിലുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. പന്നിപ്പടക്കമാണ് എന്നാണ് സംശയം.കുട്ടിയുടെ കൈക്കാണ് പരിക്കേറ്റത്.വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഫോടക വസ്തു കുട്ടി കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ നോക്കിയിരുന്നതായി പറയുന്നു.ഇതിന് ശേഷം സ്ഫോടക വസ്തു പുറത്തേക്ക് എറിയവെ പൊട്ടിത്തെറിക്കുകയായിരുന്നു.അഞ്ച് സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതിൽ ഒരെണ്ണമാണ് പൊട്ടിയത്.
കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു.സ്ഫോടക വസ്തു എവിടെ നിന്നു വന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News