Share this News

മുരിക്കുംക്കുണ്ട് – പള്ളിത്താഴം റോഡ് ടാറിങ് നടത്തും; ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. അഭിലാഷ്
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ 2025-2026 പദ്ധതി നിർവഹണത്തിൽ ഉൾപ്പെടുത്തി വലക്കാവ് ഡിവിഷനിലെ ചേരുംകുഴി വാർഡിലെ മുരിക്കുംകുണ്ട് – പള്ളിത്താഴം റോഡ് അടുത്തമാസം ടാറിങ് നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. അഭിലാഷ് പറഞ്ഞു. 8.40 ലക്ഷം രൂപ ചിലവഴിച്ച് നടത്തുന്ന ടാറിങ് ജോലികൾ ഫെബ്രുവരി മാസം ആരംഭിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്,
ബ്ലോക്ക് പഞ്ചായത്ത് എഇ ജയ ഒ.ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രാജി ഗരിജ, ഗീത രവീന്ദ്രശക്ഷൻ, ചേരുംകുഴി വാർഡ് മെമ്പർ സാബു വലിയ പറമ്പിൽ, രാജു കാവിയത്ത്, ബേബി താഴ്ത്ത് കുടിയിൽ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News