
വഴുക്കുംപാറ എസ് എൻ കോളേജിൽ എൻഎസ്എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് യൂണിറ്റ് നവചേതന എന്ന പേരിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹിക ബോധവൽക്കരണത്തിനും പ്രാധാന്യം നൽകി എൻഎസ്എസ് ക്യാമ്പ് ശ്രദ്ധേയമായി. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ . എസ് സതി മാഡമാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കോളേജ് മാനേജർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെന്റ് ട്രസ്റ്റ് സുരേന്ദ്രൻ ആശംസകൾ അറിയിച്ചു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമൃത പി എ ക്യാമ്പിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
യുവത ഗ്രാമതയുടെ സമഗ്രതയ്ക്കുണ്ടി എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ ഉദ്ദേശം. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കൊണ്ട് ഒരു സർവ്വേ സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാർ ഗ്രാമീണ മേഖലകളിലും പൊതുസ്ഥലങ്ങളിലും ജനങ്ങളെ ബോധവൽക്കരിച്ചു. ക്യാമ്പിന്റെ അടുത്ത ദിവസം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അൻപതോളംപേർ പങ്കെടുത്തു.
എയ്ഡ്‌സ് ബോധവൽക്കരണ പരിപാടിയും പ്രകൃതി സംരക്ഷണ ക്ലാസുകളും നടത്തി റിട്ടയേഡ് എസ് ഐ രമേശ് സാറാണ് കുട്ടികൾക്ക് എയ്ഡ്സിന്റെ ബോധവൽക്കരണ ക്ലാസ് നൽകിയത്. ആര്യ ഗോപിനാഥ് ( സോഷ്യോളജിസ്റ്റ്, പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ) എൻഎസ്എസ് വളണ്ടിയർമാർക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നൽകി. വളണ്ടിയർമാർ പീച്ചി ഡാം ക്ലീനിംഗ് നടത്തി. ക്യാമ്പിന്റെ അവസാന ദിനത്തിൽ എല്ലാ പ്രവർത്തനങ്ങളും സമന്വയിപ്പിച്ച സമാപനം നടന്നു. എൻഎസ്എസ് ക്യാമ്പ് വളണ്ടിയർമാർക്ക് സേവന ബോധം ഉണർത്തി, ഭാവി പ്രവർത്തനങ്ങൾക്ക് പ്രചോദനമായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


