Share this News

വഴുക്കുംപാറ എസ്. എൻ.കോളേജിൽ സ്പോർട്സ് ഡേ നടത്തി
വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്., ജനുവരി 15, 16 തീയതികളിലായി ‘അത്‌ലോൺ’ എന്ന പേരിൽ സ്പോർട്സ് ഡേ നടത്തി. മുഖ്യാതിഥികളായി മാനേജർ സി.രാധാകൃഷ്ണൻ.,കോളേജ് പ്രിൻസിപ്പൾ ഡോ. സതി കെ എ. എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ ക്യാപ്റ്റൻ ജിസാർ മോൻ, ഫാക്കൽറ്റി കോഡിനേറ്റർ അഫ്സൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് കെ പ്രസാദ് (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പട്ടിക്കാട്) പതാക ഉയർത്തി, ആദ്യ കിക്കോഫ് നടത്തുകയും ചെയ്തു. ട്രാക്ക് ഇവൻ്റ്; 100,200,400,800 മീറ്റർ ഓട്ടം, ഫീൽഡ് ഇവൻ്റ്; ജാവലിൻ ത്രോ, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ.ടീം സ്പോർട്സ്; ഫുട്ബോൾ,ക്രിക്കറ്റ്, വോളിബോൾ ഇൻഡോർ ഗെയിംസ്; കാരംസ്, ചെസ് എന്നീ വാശിയേറിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ഏറെ വാശിയോടെ പങ്കെടുത്തുകൊണ്ട് ജേതാക്കളായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News