കനത്തമഴയിൽ വണ്ടാഴിയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു

Share this News

കനത്തമഴയിൽ വണ്ടാഴിയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വണ്ടാഴി അയ്യപ്പൻ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴ്ന്നു. നെൽവയലിനോട് ചേർന്നുള്ള റോഡിന്റെ വശമാണ് ഇടിഞ്ഞ് താഴേക്ക് പോയത്.

ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാവുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. താൽക്കാലികമായി ടയറുകളും മരച്ചില്ലകളും വെച്ച് ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ ഈ ഭാഗം ഉടൻ പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News
error: Content is protected !!