നേന്ത്രക്കായ വിലയിടിവ്; കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം

Share this News

കൃഷിവകുപ്പ് കർഷകർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കർഷകർ

കനത്തമഴയിൽ വണ്ടാഴിയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു

ഓണം മുന്നില്‍കണ്ട് നേന്ത്രവാഴ കൃഷി ചെയ്തവർ വില തകർച്ചയെ തുടർന്ന് വൻ സാമ്പത്തിക നഷ്ടത്തിലേക്ക്.

ഉല്പാദനം വർധിച്ചതും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നേന്ത്രക്കായ ഇറക്കുമതിയുമാണ് കർഷകർക്ക് വിനയായത്. കഴിഞ്ഞ ഓണത്തിനു മുമ്പ് ഒരു കിലോ നേന്ത്രക്കായക്ക് 60 മുതല്‍ 65 രൂപ വരെ വില ലഭിച്ചിരുന്നു.

എന്നാല്‍ ഇന്ന് അതേ സ്ഥാനത്ത് മുന്തിയ ഇനം നേന്ത്രക്കായ ഒരു കിലോയ്ക്ക് 35 രൂപ പ്രകാരമാണ് കർഷകരില്‍ നിന്നും വ്യാപാരികള്‍ ശേഖരിക്കുന്നത്. ചില ദിവസങ്ങളില്‍ ഈ വിലയ്ക്കും വാങ്ങാൻ വ്യാപാരികള്‍ തയാറാകുന്നില്ല.

അമിതകൂലി നല്‍കി നഷ്ടം സഹിച്ച്‌ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് വാഴകൃഷി നടത്തി വിളവെടുപ്പ് തുടങ്ങിയപ്പോള്‍ നേന്ത്രക്കായക്ക് ഉല്പാദന ചെലവുപോലും ലഭിക്കാത്ത സാഹചര്യമായതോടെ കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായി.ഇതേത്തുടർന്ന് കൃഷിവകുപ്പ് കർഷകർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ടു വയ്ക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വാഴ കൃഷി നടത്തുകയും അതിന്‍റെ വിളവെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ മാന്യമായ വിലയ്ക്ക് ഉല്പന്നം വിറ്റഴിക്കാൻ കർഷകർക്കാകുന്നില്ല. നേന്ത്രക്കായ വാങ്ങാൻ ആളില്ലാതായതിനെ തുടർന്ന് നേന്ത്രക്കുലകള്‍ മലയോര ഗ്രാമങ്ങളിലെ റോഡരികില്‍ കൂട്ടിയിട്ട് തുച്ഛമായ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നവരെയും കാണാം. അതേ സമയം കർഷകരില്‍ നിന്നും 35 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 55:60 രൂപയ്ക്കും മുകളിലാണ് വ്യാപാരികള്‍ വില്ക്കുന്നത്. കാലവർഷത്തില്‍ അനുഭവപ്പെട്ട കാറ്റിലും മഴയിലും വൻതോതില്‍ നേന്ത്രവാഴ കൃഷി നശിച്ചിരുന്നു.

ഓണനാളുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്കുള്ള നേന്ത്രക്കായയുടെ വരവ് തുടങ്ങിയാല്‍ നിലവില്‍ ഇന്ന് കിട്ടുന്ന വില പോലും ലഭിക്കില്ലന്നും കർഷകർ ഭയക്കുന്നു. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ കൃഷിക്കാർക്ക് ഇന്ന് പേടി സ്വപ്നമാണ്. വാഴ തോട്ടത്തിനു ചുറ്റും താല്ക്കാലിക സൗരോർജ വേലി നിർമിച്ചാലും കാട്ടാനകള്‍ നിമിഷ നേരം കൊണ്ട് നാശം വരുത്തുമെന്നും കർഷകർ പറയുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നവരാണ് ഭൂരിപക്ഷവും.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News
error: Content is protected !!