Share this News

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേരുംകുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയികൾക്ക് സ്വീകരണം നൽകി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേരുംകുഴി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേരുംകുഴി ഫാർമേഴ്‌സ് ബാങ്കിൽ വച്ച് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി അഭിലാഷ് പഞ്ചായത്ത് മെമ്പർമാരായ സാബു വലിയപറമ്പിൽ, പികെ വിജേഷ് സൗമ്യ ബിജു എന്നിവർക്ക് സ്വീകരണം നൽകി.
പുതിയ വാർഡ് പ്രസിഡന്റ് ജെസ്‌ജോ ആനിക്കാട്ടിനെ
യോഗത്തിൽ അനുമോദിച്ചു. KPCC സെക്രട്ടറി ഷാജി കോടംകണ്ടത് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി,നടത്തറ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഇ എസ് അനുരുദ്ധൻ, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോയ് കുളങ്ങര,വൈസ് പ്രസിഡന്റ് ജെയ്സൺ പിസി, മുൻ വാർഡ് മെമ്പർ മിനി വിനോദ്, INTUC നേതാവ് ജോണി,
ഷാജി മേൽകുന്നേൽ, ബേബി താഴത്ത് കുടിയിൽ
എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News