
ആലത്തൂരിന് ഇനി സ്വന്തം ദുരന്തനിവാരണ സേന
ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്വന്തമായി ദുരന്തനിവാരണ സേനയ്ക്ക് രൂപം നല്‍കി. ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 അംഗ ദുരന്തനിവാരണ സേനയാണ് സജ്ജമാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം കെ.രാധാകൃഷ്ണന്‍ എം.പി നിര്‍വഹിച്ചു. കെ.ഡി.പ്രസേനന്‍ എം.എല്‍.എ മുഖ്യാതിഥിയായി. പത്ത് ദിവസം ബ്ലോക്ക് പഞ്ചായത്തിലും രണ്ട് ദിവസം വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് അക്കാദമിയിലുമാണ് പരിശീലനം നല്‍കിയത്. പ്രളയസമയങ്ങളില്‍ അതിവേഗം നിര്‍മിക്കാവുന്ന റാഫ്റ്റ്, താല്‍ക്കാലിക പാലങ്ങളായ കയര്‍ പാലം, ബര്‍മ ബ്രിഡ്ജ് എന്നിവ നിര്‍മിക്കാനും ബോട്ടില്‍ ജാക്കറ്റ്, പ്രഥമ ശുശ്രൂഷ,സി. പി. ആര്‍,ബാന്‍ഡേജിങ്, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍, എമര്‍ജന്‍സി റെസ്‌ക്യൂ, അടിസ്ഥാന അഗ്‌നിശമന രീതികള്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യം നേടി.ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വൈസ് പ്രസിഡന്റ് കെ.സി ബിനു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
