
കണ്ണമ്പ്ര കുടുംബശ്രീ സിഡിഎസിന് ഐ.എസ്.ഒ അംഗീകാരം
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് സേവന മേഖലയിലെ മികവിനുള്ള ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചു. ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാട് രജിസ്റ്റർ പരിപാലനം, അയൽക്കൂട്ട വിവരങ്ങളുടെ കാര്യക്ഷമത, ഓഫീസ് ക്രമീകരണം, ജനങ്ങൾക്കുള്ള സേവനങ്ങൾ, ഹെൽപ്പ് ഡെസ്ക്, സംരംഭങ്ങൾ, ബാങ്ക് ലിങ്കേജ്, പാട്ട കൃഷി സംരംഭങ്ങൾ, ആശ്രയ പദ്ധതി, ജെൻഡർ റിസോഴ്‌സ് സെന്റർ, ബാലസഭ, ഡിഡിയു-ജികെവൈ, പശു, ആട്, കോഴി വളർത്തൽ, ജനകീയ ഹോട്ടൽ, ഹരിതകർമ്മസേന തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ഐ.എസ്.ഒ ലീഡ് ഓഡിറ്റർ കണ്ണനിൽ നിന്ന് സി.ഡി.എസ് ചെയർപേഴ്‌സൺ രജനി എസും പഞ്ചായത്ത് പ്രസിഡൻ്റ് സുമതി ടീച്ചറും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ആർ. മുരളി, കുടുംബശ്രീ മെമ്പർ സെക്രട്ടറി ബാലചന്ദ്രൻ പി, സി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സോമസുന്ദരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയന്തി പ്രകാശൻ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, വാർഡ് മെമ്പർമാർ, സി.ഡി.എസ് അക്കൗണ്ടൻ്റ് ദീപ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സുജിത, സി.ഡി.എസ് മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർ നൗഫി, രഞ്ജിത കുടുംബശ്രീ ആർ.പി.മാർ എന്നിവര്‍ സംബന്ധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
