
ഓണത്തെ വരവേൽക്കാൻ തൃത്താലയൊരുങ്ങി; വിളവെടുപ്പുത്സവം മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു
ഓണത്തെ വരവേൽക്കാൻ തൃത്താലയിലെ കൃഷിത്തോട്ടങ്ങൾ ഒരുങ്ങി.നാഗലശ്ശേരി മൂളിപ്പറമ്പിലെ വിളവെടുപ്പുത്സവം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.
കുടുംബശ്രീ ഉണർവ്വ് ജെ എൽ ജി ഗ്രൂപ്പാണ്
നാഗലശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡിലെ അമ്പത് സെന്റിൽ സമൃദ്ധമായി കൃഷി ചെയ്യാൻ നേതൃത്വം കൊടുത്തത്.പലനിറത്തിലുള്ള ചെണ്ടുമല്ലി, വെണ്ട, തക്കാളി, വഴുതന, പയർ,ചീര, മധുരക്കിഴങ്ങ്, കൂർക്ക, കൂവ തുടങ്ങിയവയെല്ലാം ഓണവിപണിയ്ക്ക് തയ്യാറായി.ആഗസ്റ്റ് 31 മുതൽ ആരംഭിക്കുന്ന സുസ്ഥിര തൃത്താല കാർഷിക കാർണിവലിൽ ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കും.
മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷിൻ്റെ നേത്യത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് 162 ഏക്കറിൽ ഓണ വിപണി ലക്ഷ്യമിട്ട് കൃഷി നടത്തിയത്. സുസ്ഥിര തൃത്താലയുടെ ഭാഗമായി കൃഷിവകുപ്പ് കർഷകരിൽ നിന്ന് 20 ശതമാനം അധിക വിലക്ക് വാങ്ങി 30 ശതമാനം കുറഞ്ഞ വിലക്ക് പൊതുവിപണിയിൽ വിൽക്കും. ഒരേസമയം കർഷകർക്കും ലാഭം, വാങ്ങുന്നവർക്കും ലാഭമാണ് ലക്ഷ്യം വെയ്ക്കുന്നത്.
നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി ബാലചന്ദ്രൻ അധ്യക്ഷനായി. വാർഡ് മെമ്പർ ദിനു രാമചന്ദ്രൻ , സി സി എസ് മെമ്പർ ഇ ധന്യ,കുടുംബശ്രീ അഗ്രി സിആർപി കെ പി ബിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
