പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

Share this News

പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഓണാഘോഷം കഴിഞ്ഞു കോളജിൽ നിന്നു വീട്ടിലേക്കു മടങ്ങാനൊരുങ്ങുന്നതിനിടെയുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജ് അവസാന വർഷ ബിരുദ വിദ്യാർഥി എം.ജീവയാണ് (22) മരിച്ചത്.

പുതൂർ നട്ടകൽ ചുണ്ടപ്പെട്ടി ഉന്നതിയിൽ മണിയുടെയും പത്മയുടെയും മകനാണ്. ഇന്നലെ കോളജിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. വൈകിട്ട് നെഞ്ചുവേദനയെത്തുടർന്ന് ക്ലാസ് മുറിയിലെ ബെ‍ഞ്ചിൽ കിടക്കുകയായിരുന്ന യുവാവിനെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു രാവിലെ അഗളി സിഎച്ച്സിയിൽ പോസ്റ്റ്മോർട്ടം നടത്തും. കോളജിൽ പൊതുദർശനത്തിനു ശേഷം ഉന്നതി ശ്മശാനത്തിൽ സംസ്കരിക്കും. സഹോദരൻ: ജിനു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!