Share this News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ദേശീയപാതയിൽ ചിതലി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചിതലി കല്ലംകോണം പരേതനായ മോഹനന്റെ മകൻ ദിനേശ് (26) ആണു മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ ദിനേശ് ജോലി കഴിഞ്ഞ് പാലക്കാട്ടു നിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പരുക്കേറ്റ ദിനേശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം. അവിവാഹിതനാണ്. അമ്മ: ഇന്ദിര. സഹോദരങ്ങൾ: മനേഷ്, മഹേഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News