

നെന്മാറ – ഒലിപ്പാറ റോഡ് നവീകരണ പണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ യന്ത്രങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പറഞ്ഞു.കഴിഞ്ഞ ജൂലൈ 14 ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്തിൽ നടന്നസർവകക്ഷി ജനകീയ യോഗത്തിൽ നവംബർ ഒന്നിന് മുൻപ് പണി പൂർത്തീകരിക്കാൻ നടപടിയുണ്ടാമാകുമെന്ന കരാറുകാരന്റെയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ഉറപ്പിന് വിരുദ്ധമായി റോഡ് പണിയിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.ഇതിനിടയിലാണ് റോഡ് പണി യന്ത്രങ്ങൾ കൊണ്ടുപോകാൻ വ്യാഴാഴ്ച്ച രാത്രി 11 ന് ശ്രമം ഉണ്ടായത്. ഇത്
ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. നെന്മാറ പോലീസ് ഇടപെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച്ച നെന്മാറ എസ്.ഐ.യുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചനടന്നു.
PWD എൻ.എച്ച് വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ കോഴിക്കോടുള്ള ഓഫീസിൽ നിന്ന് കരാറുകാരന്
17-9-2025 ന് ഹിയറിംഗ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടി. ഹിയറിംഗ് നടപടിയ്ക്ക് ശേഷം മാത്രമേ യന്ത്രങ്ങൾകൊണ്ടുപോകാവൂ എന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 30ന് യന്ത്രങ്ങൾ കടത്താൻ ശ്രമം ഉണ്ടായപ്പോഴും ആക്ഷൻ കമ്മിറ്റി അത് തടഞ്ഞിരുന്നു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.രഘുകുമാർ , ജനറൽ കൺവീനർ എസ്.എം.ഷാജഹാൻ, എസ്. ഉമ്മർ , എ .പ്രഭാകരൻ , കുര്യാക്കോസ് മാങ്കുറിശി , വി.വിനേഷ്, പി.ആർ. രാജേഷ്, വിനീഷ് കുറുമ്പൂർ, ലിന്റോ വർഗ്ഗീസ്, K.G. രാഹുൽ , സജിൽ കൽമൊക്ക്, കമറുദീൻ പയ്യാംകോട് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
