വള്ളിയോട് കരിപ്പാലിയിൽ ക്ഷേത്രത്തിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ഭക്തരില്ലാത്ത സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം

Share this News

വള്ളിയോട് കരിപ്പാലിയിൽ ക്ഷേത്രത്തിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ഭക്തരില്ലാത്ത സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം

വടക്കഞ്ചേരി വള്ളിയോട് കരിപ്പാലിയിൽ ക്ഷേത്രത്തിലേക്ക് വാഹനം ഇടിച്ചു കയറി അപകടം, ഭക്തരില്ലാത്ത സമയമായതിനാൽ ഒഴിവായത് വൻ ദുരന്തം.
മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലി ശ്രീ ബാലഗണപതി ക്ഷേത്രത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. അപകടത്തിൽ പെടുന്ന വാഹനങ്ങളെ കെട്ടിവെച്ച് കൊണ്ടുപോകുന്ന ക്രെയിൻ സംവിധാനമുള്ള വാഹനമാണ് ഇടിച്ചത്. മുടപ്പല്ലൂർ ഭാഗത്ത് നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുവരുന്ന വാഹനമായിരുന്നു ഇടിച്ചത്. ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് അപകടം. ഈ സമയത്ത് ക്ഷേത്രപൂജ കഴിഞ്ഞ് അമ്പലം അടച്ചതിനാൽ ഭക്തർ ഉണ്ടായിരുന്നില്ല. അമിതവേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാർ പറഞ്ഞു. ക്ഷേത്രത്തിനു മുൻവശത്തെ മതിൽക്കെട്ടും ഭണ്ഡാരവുമെല്ലാം ഇടിയിൽ തകർന്നു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!