
ഗതാഗതക്കുരുക്കും അടിപ്പാത നിർമാണവും മൂലം പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് അഡ്വ.ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സംസ്‌ഥാന സർക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി അടുത്ത 24ന് പരാതിക്കാരുടെ ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചു റിപ്പോർട്ട് നൽകാനാണു കോടതി ഉത്തരവ് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിലാണ് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹർജി നൽകിയത്.
നിർമാണം നടക്കുന്ന സ്‌ഥലങ്ങളിൽ സർവീസ് റോഡുകളുടെ ടാറിങ് നല്ല രീതിയിലല്ല. ദേശീയ പാത നിർമാണം പൂർത്തിയാകും മുൻപു ടോൾ പിരിവിന് അനുമതി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് 2022ൽ ഷാജി കോടങ്കണ്ടത്ത് ഹർജി നൽകിയിരുന്നു. ഇതിൻ്റെ വാദവും കോടതി കേൾക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
