സ്വർണവിപണിയിലെ മാറ്റങ്ങൾക്കൊപ്പം ട്രേഡിംഗ് രീതികളിലും മികവ് തെളിയിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗോഡ്ഫ്രി സാം ഷോബിൻ

Share this News

സ്വർണവിപണിയിലെ മാറ്റങ്ങൾക്കൊപ്പം ട്രേഡിംഗ് രീതികളിലും മികവ് തെളിയിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗോഡ്ഫ്രി സാം ഷോബിൻ

സ്വർണവിലയിലെ മാറ്റങ്ങൾക്കൊപ്പം ട്രേഡിംഗ് രീതികളിലും പഠനങ്ങളിലും പുതുമയുമായി മുന്നേറുകയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗോഡ്ഫ്രി സാം ഷോബിൻ.ട്രേഡിംഗിലെ ചാർട്ട് പാറ്റേൺ ടെക്നിക്കൽ അനലൈസിൽ വിസ്മയമായി ഗോഡ്ഫ്രി സാം ഷോബിൻ. വെറും മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിട്ടും ട്രേഡിംഗ് ലോകത്ത് മാർഗദർശകനായി ശ്രദ്ധേയനാകുകയാണ്.
‘ട്രേഡിംഗ് പാറ്റേൺ എന്തുകൊണ്ട് പരാജയപ്പെടുന്നു?’ എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടിയുമായി ഗോഡ്ഫ്രി സാം ഷോബിൻ Quadrant4 Wealth Academyയുടെ ജൂനിയർ മെന്ററായി രംഗത്ത് എത്തി. സെന്റ് ആന്റൺ വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഗോഡ്ഫ്രി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ട്രേഡിംഗിലെ അടിസ്ഥാനങ്ങൾ എളുപ്പത്തിൽ മനസിലാക്കിക്കൊടുക്കുന്നുണ്ട്.
ട്രേഡിംഗിലെ ചാർട്ട് പാറ്റേൺ ടെക്നിക്കൽ അനലൈസിൽ വിസ്മയമായി ഗോഡ്ഫ്രി സാം ഷോബിൻ.തൃശ്ശൂർ ശക്തൻ റോഡിലുള്ള Quadrant4 wealth Academy യിൽ ചീഫ് മെൻ്റെറും പിതാവുമായ ഷോബിൻ സാം ആണ് ഗോഡ്‌ഫ്രിയെ പരിശീലിപ്പിച്ചത്. മറ്റുള്ള പഠിതാക്കളിൽ നിന്നും വ്യത്യസ്ഥമായി വളരെപെട്ടെന്ന് ഗോഡ്ഫ്രി കാര്യങ്ങൾ പഠിചെടുത്തത് എല്ലാവരേയും അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു.
ഇപ്പോൾ Quadrant4 അക്കാദമിയിൽ മറ്റുള്ളവരെ പഠിപ്പിക്കാൻ ഗോഡ്‌ഫ്രി മുൻപന്തിയിൽ തന്നെയുണ്ട്. സ്‌കൂളുള്ള ദിവസങ്ങളിൽ പഠന സമയം കഴിഞ്ഞ് ഓൺലൈൻ ക്ലാസുകളിലും സജീവമാണ്.
മുൻപ് ആത്രേയം ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന ബെറ്റിയാണ് അമ്മ. ഒരേയൊരു സഹോദരൻ ജെഫ്രി സെൻ്റെആൻ്റെൺ വിദ്യാപീഠത്തിൽ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ്.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!