Share this News

കണ്ണാറ പതിനാറാം വാർഡിലെ തേജസ് കുടുംബശ്രീ, അയൽക്കൂട്ടത്തിന്റെ പതിനാറാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കണ്ണാറ പതിനാറാം വാർഡിലെ തേജസ് കുടുംബശ്രീ, അയൽക്കൂട്ടത്തിന്റെ പതിനാറാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
അയൽക്കൂട്ടം പ്രസിഡൻറ് തങ്കമണി വി. സി യുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, കുടുംബശ്രീ ചെയർപേഴ്സൺ ഉഷാ മോഹനൻ എന്നിവർ മുഖ്യാതിഥികളായി. ഫിലമെൻറ് കലാസാഹിത്യ വേദിയുടെ യുവരത്ന പുരസ്കാര നേടിയ വാർഡ് മെമ്പർ രേഷ്മ സജീഷ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയ എഡിഎസ് മെമ്പർ അഞ്ചു രതീഷ്, സിഡിഎസ് മെമ്പർ രഞ്ജിത അനിൽ എഡിഎസ് മെമ്പർ തങ്കമണി വിസി,അയൽക്കൂട്ടത്തിലെ ഏറ്റവും മുതിർന്ന അംഗം അമ്മിണിയമ്മ എന്നിവരെ ആദരിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News