
തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎംപി സ്ഥാപക നേതാവ് എം.വി.രാഘവന്റ 11-ാം ചരമ വാർഷിക അനുസ്മരണയോഗം സംഘടിപ്പിച്ചു
പുതിയ കാലഘട്ടത്തിൽ അനിവാര്യമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഒരു നവചിന്ത കമ്മ്യൂണിസ്റ് പ്രസ്ഥാനമായി സിഎംപിയെ മാറ്റിയെടുത്ത ധീരനായ നേതാവായിരുന്നു എം.വി.ആർ എന്ന് സിഎംപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ജെ.തോമസ് മാസ്റ്റർ അനുസ്മരിച്ചു. തൃശൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സിഎംപി സ്ഥാപക നേതാവ് എം.വി.രാഘവന്റ 11-ാം ചരമ വാർഷിക അനുസ്മരണയോഗം മുക്കാട്ടുകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി ശശി നെട്ടിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജെൻസൻ ജോസ് കാക്കശേരി, ബിജു ചിറയത്ത്, വിപിൻ വലിയവളപ്പിൽ, നിധിൻ ജോസ്, അജിതൻ പല്ലിശ്ശേരി, പോൾ തെക്കേക്കര, വിപിൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
