

യാത്രക്കാരിൽ
ഭീതി ജനിപ്പിച്ച് വടക്കഞ്ചേരി നഗരം തെരുവ് നായ്ക്കളുടെ പിടിയിൽ.
നഗരത്തിൽ തെരുവുനായശല്യം രൂക്ഷമായിട്ടും ഗ്രാമപ്പഞ്ചായത്തിന്റെ നടപടികൾ പേരിലൊതുങ്ങുകയാണെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. രണ്ടുമാസം മുൻപ് പ്രദേശത്ത് കുട്ടിയുൾപ്പെടെ അഞ്ചു പേരെ പേവിഷബാധയുള്ള തെരുവുനായ കടിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വന്ധ്യംകരണത്തിനായി തെരുവ് നായകളെ
പിടികൂടിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് പ്രദേശവാസിയായ പി.കെ. ഗുരു പറഞ്ഞു. ടൗണിനു സമീപമുള്ള ഗ്രാമം, പ്രധാനി, കമ്മാന്തറ, ബസ് സ്റ്റാൻഡ്, പുളിമ്പറമ്പ്
എന്നിവടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ടൗണിൽ തെരുവുനായ്ക്കൾ പെരുകിയതോടെ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയായി. ടൗണിലെ എല്ലാഭാഗത്തും നായ സംഘങ്ങളാണ്. ചെറുപുഷ്പം സ്കൂളിലും പരിസരത്തും നായകളുടെ പടതന്നെയുണ്ട്. ഇതുമുലം കുട്ടികൾക്ക് സ്വതന്ത്രമായി സ്‌കൂൾമുറ്റത്ത് നടക്കാൻ കഴിയാത്ത സ്ഥിതിയാ ണുള്ളത്.
ഗേറ്റ് തുറന്നിടുമ്പോൾ പുറത്തുനിന്നുള്ള നായകൾ സ്‌കൂളിനുള്ളിൽ കടന്ന് അവിടെതന്നെ തങ്ങുകയാണ്. സന്ധ്യയാകുന്നതോടെയാണ് നായകളുടെ ശൗര്യം കൂടുക. വാഹനങ്ങൾക്കു പിന്നാലെയും നായകൾ പാഞ്ഞുവരും.
കാർ നിർത്തി പുറത്തിറങ്ങുന്നവരെ കുട്ടത്തോടെ ആക്രമിക്കാ നെത്തും. ടി.ബി ജങ്ഷനിലും മന്ദംകവലയിലും സുനിതാ
മുക്കിലും ഗ്രാമം റോഡിലും മത്സ്യമാംസ കടകൾ കൂടുതലുള്ള ബസ് സ്റ്റാൻഡിനു
മുന്നിലും ബസ് സ്റ്റാൻഡിലും കാരയങ്കാടും അക്രമകാരികളായ നായകളുടെ പട തന്നെയുണ്ട്.
രാത്രിയിൽ കെ.എസ്.ആർ. ടി.സി ബസുകൾ ദേശീയപാത
യിൽ റോയൽ ജങ്ഷനിലിലാണ് നിർത്തുക. ഇവിടെ ബസ് ഇറങ്ങി ടൗണിലേക്ക് കാൽ നടയായി വരുന്നവരെ ആക്രമിക്കാൻ ഇവിടെയും തെരുവ് നായ്ക്കളുണ്ട്. നായശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
