
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം. നിർത്തിയിട്ട രണ്ട് കാറുകൾ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. 9 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാൻ സാധ്യത. ഡൽഹിയിൽ ജാഗ്രത നിർദ്ദേശം.
വൈകീട്ട് ഏഴ് മണിയോടെ തിരക്കേറിയ സമയത്താണ് സംഭവം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്ബർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകള്‍ ഉള്‍പ്പെടെ എട്ട് വാഹനങ്ങള്‍ക്ക് തീപിടിച്ചു. കാറുകള്‍ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിള്‍, റിക്ഷ എന്നിവയാണ് കത്തിയത്.
രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ചുവരികയാണ്.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ പൂർണമായും അണച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പൊട്ടിത്തെറിയില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
