
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൊല്ലപ്പെട്ട സംഭവം; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്.
പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിനു മുന്നിൽ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. പാർക്കിനു മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരം മുൻ എം.എൽ.എയും കെ.പി. സി.സി ജനറൽ സെക്രട്ടറിയുമായ എം.പി. വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു.
മൃഗസുരക്ഷ ഉറപ്പാക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതാണ് മാനുകൾ ചാവാൻ ഇടയായതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് സിനോയ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്‌ജു സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് റിസൺ വർഗീസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അൽജോ ചാണ്ടി, മുൻ മണ്ഡലം പ്രസിഡന്റുമാരായ ഒ.ശോഭചന്ദ്രൻ, ഷാജു തൊമ്മാന, വിനീഷ് പ്ലാശേരി, ഡേവിസ് കുനൻ, റെജി ജോർജ് എന്നിവർ സംസാരിച്ചു.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്തൊടുങ്ങിയെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഫ്രാൻസിസ് കോടങ്കണ്ടത്ത് കേന്ദ്ര സൂ അതോറിറ്റിക്ക് കത്തയച്ചു. പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ സുരക്ഷ, അനുമതി, മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള തീരുമാനം എന്നിവയിൽ അടിയന്തര അന്വേഷണം വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ട് പണി തീരാത്ത പാർക്ക് ധിറുതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു എന്നും ആരോപിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

