

നെല്ലിയാമ്പതി റിസം വികസനത്തിന് 50 കോടി പ്രഖ്യാപനം വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടും ഒന്നും നടന്നി ല്ല. ഒന്നാംഘട്ടമായി ഭരണാനുമ തി ലഭിച്ച 5.10 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി
നടന്നതല്ലാതെ മറ്റൊന്നും നടന്നില്ല. നെല്ലിയാമ്പതിയിലെത്തന്ന സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 2020 ൽ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചത്.
നെല്ലിയാമ്പതി ഗവ. ഓറഞ്ച ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് അനുവദിച്ചുകിട്ടിയ 25 ഏക്കർ സ്ഥലത്ത് പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ സെന്റർ, ശൗചാലയങ്ങൾ, ഡോർമെട്രി, കുട്ടികളുടെ പാർക്ക്,റസ്റ്റാറൻ്റ തുടങ്ങിയവ ഒരുക്കാനായിരുന്നു പദ്ധതി.
ഭൂമിയുടെ അവകാശം തർക്കത്തിലായതോടെ ടൂറിസം വകുപ്പിന് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. നിക്ഷിപ്ത വനഭൂമിയിലൂടെ നിർമാണസാമഗ്രികൾ കൊണ്ടുപോകുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന് വനം വകുപ്പ് നിലപാടെടുത്തതോടെ അതും നടന്നില്ല.
കളക്ടർ ഇടപ്പെട്ടു റവന്യൂ, വനം, ടുറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നെല്ലിയാമ്പതിയിൽ ചേർന്ന് സർക്കാരിൻ്റെ അനുമതിക്കായി നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല നൂറോളം സഫാരി ജിപ്പ് കം സ്വകാര്യ റിസോർട്ടുകളുമുള്ള നെല്ലിയാമ്പതിയിൽ പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചവർക്കും തിരിച്ചടിയായി. പദ്ധതി യാഥാർഥ്യമാകാൻ വകുപ്പ് മന്ത്രിയുടെ പ്രത്യേക ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാർ.
ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് പാസ് ലഭിക്കാത്തതിനാൽ നെല്ലിയാമ്പതിയി ലേക്കാണ് ഇപ്പോഴെത്തുന്നത്. അവധിദിവസങ്ങൾക്കനുബന്ധിച്ച് ഏകദേശം 4000 ത്തോളം വാഹനങ്ങളാണ് ഇപ്പോഴെത്തുന്നത്. എന്നിട്ടും പതിറ്റാണ്ടുകൾക്ക് മുൻപുള്ള റോഡ് ഉൾപ്പെടെയുള്ള
അടിസ്ഥാന സൗകര്യവുമായാണ്
നെല്ലിയാമ്പതി ടൂറിസം വികസനാം മുരടിച്ചു നിൽക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
