ഇന്ന് ശിശുദിനം; കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ  ജന്മദിനം

Share this News

ഇന്ന് ശിശുദിനം. കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം. കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്.

1889 നവംബർ 14 നാണ് ജവഹർലാൽ നെഹ്റു ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്റു എന്നും ഓർമിക്കപ്പെടുന്നു. ആഘോഷങ്ങൾ ഏറെ ഇഷ്ട‌പ്പെട്ടിരുന്ന വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. ചാച്ചാജിയെക്കുറിച്ച് പറയുമ്പോൾ കുട്ടികൾക്ക് ഓർമയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാൾ.


Share this News
error: Content is protected !!