
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചത്ത മാനുകളെ സംസ്കരിച്ചതിൽ ഡപ്യൂട്ടി റെഞ്ചർക്ക് കാരണം കാണിക്കൽ നോട്ടീസ്. നടപടിക്രമങ്ങൾ പാലിക്കാത്തതിലാണ് മജിസ്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ദുരൂഹ സാഹചര്യത്തിൽ ചത്ത മാനുകളെ തിരക്കിട്ട് രഹസ്യമായി മറവു ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകളെ ചത്തനിലയിൽ കണ്ടെത്തിയത്. ഡിയർ സഫാരി പാർക്കിനുള്ളിൽനിന്ന് രണ്ട് തെരുവുനായ്ക്കളെ ജീവനക്കാർ പിടികൂടിയിരുന്നു. അതീവ സുരക്ഷാ സംവിധാനമുള്ള മേഖലയിൽ തെരുവുനായ്ക്കൾ കയറിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ചയിൽ നടപടി ആവശ്യപ്പെട്ട് കെ. പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സിനും സെൻട്രൽ സൂ അതോറിറ്റിക്കും പരാതി നൽകിയിരുന്നു.
മാനുകൾ ചത്തതിലെ ദുരൂഹ ത ഇതുവരെ നീക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ലെന്നും വീഴ്ച്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതി രെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഷാജി കോടങ്കണ്ടത്ത് കുറ്റപ്പെടുത്തി.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
