
കിഴക്കഞ്ചേരി
ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ 630 പോയിൻ്റുമായി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം ചൂടി. 502 പോയിൻ്റുമായി മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി. 445 പോയിന്റ് നേടിയ വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്‌ഥാനവും 412 പോയിന്റ് നേടിയ ചിറ്റിലഞ്ചേരി എംഎൻ കെഎം ഹയർ സെക്കൻഡറി സ്‌കൂൾ നാലാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ എഇഒ ഡി.സൗന്ദര്യ സമ്മാനവിതരണം നടത്തി.
പിടിഎ പ്രസിഡന്റ് എം.അശോകൻ അധ്യക്ഷനായി. പ്രധാനാധ്യാപിക എച്ച്.സമീത, സി.ഓമനക്കുട്ടൻ, ടി.വി.ശിവദാസ്, ആർ.പ്രശാന്ത്, ബിജു വർഗീസ്, ആർ.ഷാജീവ്, പി.പി.മുഹമ്മദ് കോയ, പി.എൻ.ഹരികൃഷ്ണൻ, എ.ഇസഹാക്ക്, എസ്.ശ്രീനിവാസൻ, പി.ടി.ഭാഗ്യലക്ഷ്മി, എ.ശ്രീ നിവാസൻ, ജനറൽ കൺവീനർ കെ.സുരേന്ദ്രൻ, കൺവീനർ വി. ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
