“മെറ്റ്‌സ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്സ് 2025” വിതരണം ചെയ്തു

Share this News

‘മെറ്റ്‌സ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്സ് 2025’ മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മീഡിയ ഹാളിൽ നടന്നു. വൈകിട്ട് 2 മണിക്ക് ആരംഭിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരേയും നേട്ടങ്ങൾ കൈവരിച്ചവരേയും ആദരിക്കുന്നതായിരുന്നു.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് അസി. പ്രൊഫ. അനിറ്റ അലോയ്‍ഷ്യസിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ ചടങ്ങ് തുടങ്ങി. തുടർന്ന് മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി സ്വാഗതം ആശംസിച്ചു.

ചടങ്ങിന് മാള എജ്യുക്കേഷണൽ ട്രസ്റ്റിൻ്റെ ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ അധ്യക്ഷത വഹിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അസി. പ്രൊഫസർ ലാൻസ റിസോണി മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
ചടങ്ങിന്റെ ഔപചാരിക ഉദ്‌ഘാടനം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. ഹരി ശങ്കർ ഐ.പി.എസ് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. തുടർന്ന് അദ്ദേഹം വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ, യുവതലമുറയുടെ ഉത്തരവാദിത്വങ്ങൾ, വിദ്യാലയ–കോളേജ് തലങ്ങളിൽ മികവ് വളർത്തുന്നതിന്റെ പ്രാധാന്യം എന്നിവ ചൂണ്ടിക്കാട്ടി പ്രസംഗിച്ചു.
മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അസി. പ്രൊഫസർ രഹന പി ആർ വിശിഷ്ടാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.

തിരുവനന്തപുരം, കേരള ലോ അക്കാദമിയുടെ ഡയറക്ടർ പ്രൊഫ. (ഡോ.) കെ. സി. സണ്ണി, (മുൻ വൈസ് ചാൻസലർ, നുവാൽസ്, കൊച്ചി) ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ, നിയമബോധം, ഉത്തരവാദിത്വമുള്ള പൗരത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹം പങ്കുവെച്ച ആശയങ്ങൾ ശ്രദ്ധേയമായി.

വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത സീനിയർ / ഹൈയർ സെക്കണ്ടറി പ്രിൻസിപ്പൽമാരെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റഗ്രേറ്റഡ് എം.സി.എ.യിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ അധ്യാപികയായ പ്രൊഫ. ലാൻസ റിസോണിയേയും ചടങ്ങിൽ ആദരിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ അസി. പ്രൊസരമാരായ നാസിഹ ജമാൽ, ആരതി പണിക്കർ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് അസി. പ്രൊഫ. സംഗീതഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ബയോടെക്നോളജി വിഭാഗം അസി. പ്രൊഫ. സുമി മരിയ ബാബു നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!