
ഡിസംബർ 11ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം അംഗത്തിന് ഒരുങ്ങി മാധ്യമപ്രവർത്തകനും. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് കൊന്നഞ്ചേരിയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വടക്കഞ്ചേരിയിലെ മാധ്യമപ്രവർത്തകനായ
കെ. അബ്ദുൾ ഷുക്കൂർ രണ്ടാംഘട്ടവും ജനവിധി തേടുന്നത്. സിപിഐഎം കണ്ണമ്പ്ര 2 ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ കണ്ണമ്പ്ര പഞ്ചായത്തിലെ കാരയങ്കാട് വാർഡിലെ മെമ്പറുമാണ് അബ്ദുൾ ഷുക്കൂർ.
കരയങ്കാട് വാർഡിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം നടത്തിയിട്ടുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അനുഭവ കരുത്തും, ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ് തൊട്ടടുത്ത വാർഡായ കൊന്നഞ്ചേരിയിൽ വീണ്ടും ജനവിധി തേടാൻ സിപിഐഎം അബ്ദുൾ ഷുക്കൂറിനെ തീരുമാനിച്ചത്. നിലവിലെ
2020 – 25 ഭരണസമിതിയിലെ 16 അംഗങ്ങളിൽ ഷുക്കൂറിന് മാത്രമാണ് വീണ്ടും പഞ്ചായത്ത് വാർഡിൽ മത്സരിക്കാൻ പാർട്ടി അവസരം നൽകിയിട്ടുള്ളത്.
നിലവിൽ 16 വാർഡുകൾ ഉള്ള കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ വിഭജനത്തിന്റെ ഭാഗമായി രണ്ടു വാർഡുകൾ കൂട്ടി 18 വാർഡുകളായി മാറുകയും നിലവിലെ വാർഡുകളുടെ നമ്പറുകൾ മാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവിലെ എട്ടാം വാർഡ് കൊന്നഞ്ചേരി
ഒമ്പതാം വാർഡായി മാറുകയും ഒമ്പതാം വാർഡ് കാരയങ്കാട് പത്തായി മാറുകയും ചെയ്തിട്ടുണ്ട്.
രണ്ടുതവണ ജനവിധി തേടുമ്പോഴും
ഒരേ നമ്പർ വാർഡിൽ തന്നെ മത്സരിക്കാൻ കഴിഞ്ഞു എന്നതും മറ്റൊരു പ്രത്യേകതയാണ്.
ത്രികോണ മത്സരം നടക്കുന്ന കണ്ണമ്പ്ര പഞ്ചായത്തിലെ വാർഡുകളിൽ ഒന്നായ കൊന്നഞ്ചേരിയിൽ കെ അബ്ദുൾ ഷുക്കൂറിനെ രംഗത്തിറക്കിയതോടെ വലിയ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫും സിപിഐഎമ്മും.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
