
കിഴക്കഞ്ചേരി പഞ്ചായത്തിലെ ചീരക്കുഴി വാർഡിൽ ചീരക്കുഴിയിലുള്ള എംഎച്ച് ക്ലബ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാക്കിയതിൽ പ്രതിഷേധം. ഇന്നലെ പ്രദേശത്തെ അൻപതോളം വരുന്ന യുവാക്കളും കുട്ടികളും ക്ലബ്ബിന് മുന്നിലെത്തി പ്രതിഷേധിച്ചു. 40 വർഷമായി കനാൽ പുറമ്പോക്ക് സ്‌ഥലത്ത് പ്രവർത്തിക്കുന്ന ക്ലബ് ചിലർ പാർട്ടി ഓഫിസാക്കി മാറ്റിയെന്നാണ് ആരോപണം. പ്രദേശത്തെ യുവാക്കൾ തങ്ങൾക്ക് വിവിധ മത്സരങ്ങളിൽ കിട്ടിയിട്ടുള്ള ട്രോഫികളും മറ്റും വീടുകളിലാണ് സൂക്ഷിക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടി ക്ലബ് തുറന്നു കൊടുക്കണമെന്നുമാണ് യുവാക്കളുടെ ആവശ്യം ക്ലബ്ബിന്റെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായും രാഷ്ട്രീയവൽക്കരിച്ചു എന്നുമാണ് പ്രധാന ആരോ പണം.
ചീരക്കുഴി സ്വദേശി മുഹമ്മദ് ഹനീഫയുടെ സ്മരണയ്ക്കായാണ് ക്ലബ് രൂപീകരിച്ചത്. വോളിബോൾ ടൂർണമെന്റുകൾ അടക്കം ഇവിടെ നടത്തിയിട്ടുണ്ട്. ക്ലബ് പ്രദേശത്തെ കായിക പ്രേമികൾക്ക് ഉപയോഗിക്കാൻ തുറന്നു കൊടുക്കണമെന്നും അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തുകാർ ജില്ലാ കലക്ടർക്ക് പരാതി നൽകി. എന്നാൽ ഇത് റജിസ്റ്റർ ചെയ്ത ക്ലബ്ബാ ണെന്നും ഭാരവാഹികളും കമ്മിറ്റിയുമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അംഗത്വം ഉള്ളവർക്ക് മാത്രമാണ് ക്ലബിൽ പ്രവേശിക്കാൻ അനുമതി നൽകാറുള്ളു എന്നും വിവിധ കലാ കായിക മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കാറുണ്ടെന്നും പറഞ്ഞു. ഇപ്പോൾ ക്ലബ് എൽഡിഎഫ് 24-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായി പ്രവർത്തി ക്കുന്നത് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
