
മാള, മെറ്റ്സ് ഫാർമ്മസി കോളേജിൽ “ഡി നോവോ 2K25” -ഫ്രെഷേഴ്‌സ് ഡേ ആഘോഷിച്ചു
തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർചിൽ “ഡി നോവോ 2K25”: ഫ്രെഷേഴ്‌സ് ഡേ ആവേശപൂർവ്വം ആഘോഷിച്ചു. പുതുതായി ചേർന്ന വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായി വിവിധ പരിപാടികളോടെയാണ് ചടങ്ങുകൾ അരങ്ങേറിയത്.
വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആണ് ചടങ്ങുകൾ തുടങ്ങിയത്.
രണ്ടാം വർഷ ബി.ഫാം. വിദ്യാർത്ഥി ഫാത്തിമ ബഷീറ സ്വാഗതം പറഞ്ഞു.

പരിപാടി മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രൊ. (ഡോ.) ജോർജ്ജ് കൊലഞ്ചേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണത്തിനും ക്ലിനിക്കൽ സേവനങ്ങൾക്കും ഉയർന്ന ആവശ്യകതയുണ്ടെന്നും വിദ്യാർത്ഥികൾ കഴിവും നന്മയും കൈമുതലാക്കി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ നിർദേശിച്ചു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ അധ്യക്ഷ പ്രസംഗം നടത്തി. ഭാവി കരിയർ വളർച്ചയ്‌ക്കും വ്യക്തിത്വവികസനത്തിനും കോളേജ് നൽകുന്ന സൗകര്യങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പുതുവിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.
പുതു തലമുറയുടെ പ്രവർത്തന രീതികളും ചിന്താ ശക്തികളെ കുറിച്ചും ആശംസാ പ്രസംഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഖാദർ എടുത്തുപറഞ്ഞു.
പ്രിൻസിപ്പാൾ പ്രൊ. (ഡോ.) ഷാജി ജോർജ് ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസത്തിൽ നവീകരണവും പ്രതിബദ്ധതയും വിദ്യാർത്ഥികൾ പിന്തുടർന്നാൽ മികച്ച അവസരങ്ങളെ കൈവരിക്കാനാകും എന്ന് ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
രണ്ടാം വർഷ ബി.ഫാം. വിദ്യാർത്ഥി ഷിഫ്വ വി.എസ്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിപാടി വിജയകരമാക്കുന്നതിൽ നൽകിയ സഹകരണത്തിന് നന്ദി അറിയിച്ചു.
സീനിയർ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഫ്രെഷേഴ്‌സ് ഡേയ്ക്ക് നിറച്ചായം പകർന്നു. തുടർന്ന് ഡിജെ അമൽ ടീമിൻ്റെ ഡിജെ മ്യൂസിക് വിദ്യാർത്ഥികളും അധ്യാപകരും ഒന്നടക്കം ആസ്വദിച്ചു. പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് മനോഹരമായ ഓർമ്മകളുമായി ഫ്രഷേഴ് ഡേ അവസാനിച്ചു.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
