Share this News

ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂൾ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക.
Share this News