ഹ്യൂമൺ റൈറ്റ്സ് ഡിഫൻഡർ അവാർഡ് ലാലിസ് ഉടമ കെ.പി. ഔസേപ്പിന്

Share this News

ഹ്യൂമൺ റൈറ്റ്സ് ഡിഫൻഡർ അവാർഡ് ലാലീസ് ഉടമ കെ.പി. ഔസേപ്പിന്

തൃശൂരിലെ പ്രമുഖ ബിസിനസുകാരനായ ലാലിസ് ഉടമ കെ.പി. ഔസേപ്പിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ മുൻ ആക്ടിങ്ങ് ചെയർപേഴ്സൺ ഡോ. എസ്. ബാലരാമന്റെ സ്മരണാർത്ഥം സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള ഹ്യൂമൺ റൈറ്റിസ് ഡിഫൻഡർ അവാർഡ് നേടി. തിരുവനന്തപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. .തൃശൂരിലെ പ്രമുഖ ബിസിനസുകാരനായ ലാലിസ് ഉടമ കെ.പി. ഔസേപ്പിനും, കെയർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ കോട്ടയം റീജിണൽ മാനേജറായ അർജുൻ സി. പവനനും സി ആർ എസ് ജെ എസ് ഹ്യൂമൺ റൈറ്റ്സ് ഡിഫൻഡർ അവാർഡുകളും, കോർഡിനേറ്റർ ശശികല സഞ് ജീവിന് ആക്ടിവിസ്റ്റ് ഓഫ് ദഇയർ അവാർഡും സമ്മാനിച്ചു. സിആർഎസ്ജെഎസിന്റെ ലോക മനുഷ്യാവകാശ ദിനാചരണചടങ്ങ് മുൻ എം എൽ എ യും മനുഷ്യാവകാശ കമ്മീഷൻ മുൻ മെമ്പറും കൂടിയായ ഡോ. കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു. കേന്ദ്രവനിതാശിശുവികസന മന്ത്രാലയത്തിൽ മുൻ ജോയിന്റ്റ് ഡയറക്ടറും ദീപാലയ എന്ന ഡൽഹി ആസ്ഥാനമായി പ്രവർ ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സിഇ ഒ മയുമായ അഡ്വ. ഡോ
കെ.സി. ജോർജിന് സമ്മാനിച്ചു. കേരള ഗാന്ധി സ്മാരക് നിധിയുടെ ചെയർപേഴ്‌സൺ ആയ ഡോ. എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം (ഡോ. എസ് ബാലരാമൻ മെമ്മോറിയൽ ഹ്യൂമൻ റൈറ്റിസ് ലെക്‌ചർ) നടത്തി.സി ആർ എസ് ജെ എസ് സെക്രട്ടറി ആർ. ജയ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ്റ് കെ ഉദയകുമാർ, ജോയിൻ്റ് സെക്രട്ടറി അഡ്വ. ബി. ജയ ചന്ദ്രൻ, ലീഗൽ അഡ്വൈസർ അഡ്വ. എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.പോലീസിൻറെ അതിക്രമങ്ങൾക്ക് എതിരായി നിയമ യുദ്ധം നടത്തിയതിന് ആണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമ യുദ്ധംനടത്തിയതിനാണ് ലാലിസ് ഉടമ കെ.പി ഔസേപ്പിന് അവാർഡ് നൽകിയിരിക്കുന്നത്



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!