തൃപ്രയാര്‍ ഏകാദശി ഇന്ന്

Share this News



മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം തിങ്കളാഴ്‌ച ആഘോഷിക്കും. രാവിലെ നടക്കുന്ന ശിവേലി എഴുന്നള്ളിപ്പിൽ ദേവസ്വത്തിൻ്റെ ആനകളും വഴിപാടായെത്തുന്നവയും ഉൾപ്പെടെ 21 ആനകൾ അണിനിരക്കും. കൊച്ചിൻ ദേവസ്വം പഴയന്നൂർ ശ്രീരാമൻ തിടമ്പേറ്റും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ പഞ്ചവാദ്യം നയിക്കും. തുടർന്ന് ഊട്ടുപുരയിൽ ഏഴായിരത്തിലധികം പേർക്ക് പ്രസാദ ഊട്ടും നടക്കും. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, അച്ചാർ, പായസം തുടങ്ങിയ വിഭവങ്ങളാണ് ഉണ്ടാവുക. 12.30 ന് സ്പെഷ്യൽ നാഗസ്വരക്കച്ചേരി (കിഴക്കേ നടപ്പുരയിൽ), ഒന്നിന് മണലൂർ ഗോപിനാഥിന്റെ് ഓട്ടൻതുള്ളൽ, മൂന്നിന് നടക്കുന്ന കാഴ്ച‌ശീവേലിയിൽ ചിറക്കൽ കാളിദാസൻ തിടമ്പേറ്റും. പെരുവനം പ്രകാശൻ മാരാരുടെ ധ്രുവമേളം അകമ്പടിയാവും. 5.30ന് പാഠകം (കിഴക്കേനടപ്പുരയിൽ), 6.30 ന് ഭരതനാട്യ കച്ചേരി. 7.30 സ്പെഷ്യൽ നാഗസ്വരം, 10.30 നൃത്താഞ്ജലി, 11.30 വിളക്കെഴുന്നള്ളിപ്പ്. ചൊവ്വാഴ്‌ച പുലർച്ചെ രണ്ടിന് ചോറ്റാനിക്കര നന്ദപ്പമാരാരുടെ നേതൃത്വത്തിൻ പഞ്ചവാദ്യം, നാലിന് ദ്വാദശി സമർപ്പണം, എട്ടിന് ഊട്ടോടെ ചടങ്ങുകൾ സമാപിക്കും.


Share this News
error: Content is protected !!