
കളഞ്ഞ് കിട്ടിയ പേഴ്സ് തിരിച്ച് നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ വാണിയംപാറ സ്വദേശി സുനിൽ
വാണിയംപാറ സ്വദേശിയായ ഓട്ടോ ഡ്രൈവർ സുനിൽ സത്യസന്ധതയുടെ മാതൃകയായി. സുനിലിന്റെ ഓട്ടോയിൽ നിന്നും ഒരു പേഴ്സ് കളഞ്ഞുകിട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം സുനിലിന്റെ ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഹൈലൈറ്റ് മാളിൽ ജോലി ചെയ്യുന്ന ഒരാളുടേതായിരുന്നു പേഴ്സ്.
പേഴ്സിലുണ്ടായിരുന്ന വിലാസ വിവരങ്ങൾ അടിസ്ഥാനമാക്കി സുനിൽ ഉടമയെ കണ്ടെത്തുകയും പേഴ്സ് മുഴുവനായി തിരികെ നൽകുകയും ചെയ്തു. സാധാരണയായി പണം മാത്രം എടുത്ത് പേഴ്സ് ഉപേക്ഷിക്കുന്ന സംഭവങ്ങൾ പതിവായിരിക്കെ, പേഴ്സിനുള്ളിൽ ഉള്ള തിരിച്ചറിയൽ രേഖകൾ, ബാങ്ക് കാർഡുകൾ തുടങ്ങിയ വിലപ്പെട്ട രേഖകൾ നഷ്ടപ്പെടുന്നത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. ചില രേഖകൾ വീണ്ടും നേടുന്നത് ഏറെ പ്രയാസകരവുമാണ്.
ഇത്തരം സാഹചര്യത്തിൽ, നഷ്ടപ്പെട്ട പേഴ്സ് ഉടമയ്ക്ക് അതിലുണ്ടായിരുന്ന മുഴുവൻ രേഖകളും പണവും സുരക്ഷിതമായി തിരികെ നൽകി വാണിയംപാറ സ്വദേശി സുനിൽ സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
