Share this News

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച സാമഗ്രികൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നീക്കം ചെയ്യാത്ത പ്രചാരണ സാമഗ്രികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നീക്കം ചെയ്ത്, അതിന്റെ ചിലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കി അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതുമാണ്.
Share this News