
വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് ഭരിക്കും; സ്വതന്ത്രൻ പ്രസിഡന്റാകും
വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും. 18-ാം വാർഡിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച സി.പ്രസാദ് പഞ്ചായത്ത് അധ്യക്ഷനാകും. ഇതു സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായതായി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇല്യാസ് പടിഞ്ഞാറെ ക്കളം, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവർ അറിയിച്ചു. ഇന്നലെ വടക്കഞ്ചേരി ടൗണിൽ നിയുക്‌ത പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
30 വർഷത്തിനു ശേഷമാണ് യു ഡിഎഫ് വടക്കഞ്ചേരിയിൽ അധികാരത്തിൽ എത്തുന്നത്. 22 സീറ്റിൽ യുഡിഎഫും എൽഡിഎഫും 9 വീതം സീറ്റ് നേടിയതോടെ സ്വതന്ത്രനെ പഞ്ചായത്ത് അധ്യക്ഷനാക്കിയാണ് യുഡിഎഫ് ഭരണം നടത്താൻ തയാറായിരിക്കുന്നത്.
ബിജെപി 3 വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. എന്നാൽ ഭരണത്തിൽ അഴിമതി നടന്നാൽ ശക്തമായി രംഗത്തുവരുമെന്ന് ബിജെ പി നേതാക്കൾ പറഞ്ഞു. സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പ്രസാദ് സിപിഎം, കോൺഗ്രസ്, ബിജെപി സ്‌ഥാനാർഥികളെ തോൽപിച്ചാണ് 182 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇതിനിടെ എൽഡിഎഫ് ഭരണം നഷ്ട
പ്പെടുത്തിയതിനെതിരെ സിപിഎമ്മിൽ നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമായി.
എംഎൽഎയെ അടക്കം കൊണ്ടുവന്ന് വീടുകൾ കയറി പ്രചാരണം നടത്തിയിട്ടും ജനം അംഗീകരിച്ചില്ല. വിഭാഗീയത മൂലം നിഷ്ക്രിയത്വം പാലിച്ച ചില നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പുതുക്കോട് പഞ്ചായത്തിൽ 16ൽ 10 സീറ്റ് നേടി യൂഡിഎഫ് അധികാരം പിടിച്ചെടുത്തു. അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം ആയില്ലെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. 12-ാം വാർഡിൽ നിന്നു വിജയിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഉദയൻ പഞ്ചായത്ത് അധ്യക്ഷനാകുമെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ പാർട്ടി യോഗം കൂടി മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മറുഭാഗം പറയുന്നത് മണ്ഡലം പ്രസിഡന്റിന്റെ കാര്യത്തിലും പാർട്ടി തീരുമാനം എടുത്തിട്ടില്ല. 21ന് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും നേതാക്കൾ പറഞ്ഞു
എൽഡിഎഫ് മുഴുവൻ സീറ്റും തൂത്തുവാരിയ കണ്ണമ്പ്ര പഞ്ചായത്തിൽ പി.വിജയകുമാരിയും കിഴ ക്കഞ്ചേരി പഞ്ചായത്തിൽ സിപി എം നേതാവ് പി.എം.കലാധരനും അധ്യക്ഷരാകും. ഉപാധ്യക്ഷർ, സ്‌ഥിരം സമിതി അധ്യക്ഷർ എന്നിവരുടെ കാര്യത്തിലും ചർച്ചകൾ നടന്നുവരികയാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
